പൊട്ടനെ ചെട്ടി ചതിച്ചാല്‍…

ഇത് പോര്‍ട്ടലുകളുടെ കാലമാണ്. പരസ്പരം മത്സരിക്കുന്ന ഇവയില്‍ എത്രയെണ്ണത്തിനാണ് മൗലികതയുള്ളത്? ഒരു പോര്‍ട്ടലില്‍ വന്ന വാര്‍ത്ത ശരിയോ തെറ്റോ എന്നു പോലും വിലയിരുത്താതെ ചെറിയ മാറ്റങ്ങള്‍ വരുത്തി സ്വന്തമാക്കുന്നു. അതു പോലെ തന്നെ വ്യക്തിവൈരാഗ്യം തീര്‍ക്കാനും ബ്ലാക്ക് മെയിലിങ്ങിനും പോര്‍ട്ടല്‍ ഉള്ളടക്കം ഉപയോഗിക്കപ്പെടുന്നുണ്ട്.

www.kaumudynews.com എന്ന പോര്‍ട്ടലിനെക്കുറിച്ചാണ് ഇപ്പോള്‍ എന്റെ പരാമര്‍ശം. ഇത് യഥാര്‍ത്ഥ കൗമുദി അല്ല എന്നാണ് സൂചന. അഴിമതി നിരോധന സമിതി എന്ന സംഘടനയാണ് ഇതിന്റെ നടത്തിപ്പുകാര്‍. ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തെക്കുറിച്ച് അതില്‍ ഒരു അവലോകനം വന്നിട്ടുണ്ട്. ലോകത്തെല്ലാവരും ഒരേ സ്വരത്തില്‍ ഈ ചിത്രത്തിന്റെ മികവിനെ പ്രശംസിക്കുമ്പോള്‍ വിമര്‍ശനത്തിലൂടെ വേറിട്ടു നില്‍ക്കാന്‍ മാത്രമാണ് ഇതിലെ ശ്രമം. ചിത്രത്തിന്റെ ഒരു നല്ല വശം പോലും വിമര്‍ശകനായ ജാസിം അലി (ഫോണ്‍: 7736723743) കാണുന്നില്ല. (ചിത്രം 1)

മികച്ചതെന്ന് എല്ലാവരും പറയുന്ന ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയെ അധിക്ഷേപിച്ച് www.kaumudynews.com പ്രസിദ്ധീകരിച്ച അവലോകനം

ഈ പശ്ചാത്തലത്തില്‍ പോര്‍ട്ടലിന്റെ ഉള്ളടക്ക സ്വഭാവം പരിശോധിക്കാന്‍ അതിലെ വാര്‍ത്തകളിലൂടെ ഞാനൊരു ഓട്ടപ്രദക്ഷിണം നടത്തി. മോഹന്‍ലാലിനെതിരെ നടന്‍ സാബുമോന്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കണ്ടു. വാര്‍ത്ത യഥാര്‍ത്ഥത്തില്‍ എവിടെ നിന്ന് പകര്‍ത്തിയെന്ന തെളിവ് സഹിതമാണ് അതു പ്രസിദ്ധീകരിച്ചിരിക്കുന്നത് -മനോരമ ഓണ്‍ലൈന്‍. കൗമുദി ന്യൂസില്‍ വന്ന വാര്‍ത്തയില്‍ സാബു മനോരമ ഓണ്‍ലൈനോട് സംസാരിക്കുന്നതെങ്ങനെ (ചിത്രം 2)? പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും!!!

നടന്‍ സാബുമോന്റെ പ്രതികരണം മനോരമ ഓണ്‍ലൈനില്‍ നിന്നു പകര്‍ത്തിയതിന്റെ തെളിവ്

പോര്‍ട്ടലിന്റെ പേരില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ നമ്മള്‍ കാണാതെ പോകരുത്. പരസ്യം കൊടുക്കാത്തതിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും ഒരു സിനിമയെ അടച്ചാക്ഷേപിക്കാന്‍ തങ്ങളുടെ നെറ്റ് ഇടം ഉപയോഗപ്പെടുത്തുന്നത് നന്നല്ല. എല്ലാവരും എല്ലാം കാണുന്നുണ്ട്.

STORY TRACKER


COMMENT