മൊയ്തീന്റെ കാണാപ്പുറങ്ങള്‍

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയി ‘എന്നു നിന്റെ മൊയ്തീന്‍’ മാറിക്കഴിഞ്ഞിരിക്കുന്നു. മൊത്തത്തിലും ജില്ല തിരിച്ചും തിയേറ്റര്‍ തിരിച്ചുമുള്ള കളക്ഷന്‍ റെക്കോഡുകളെല്ലാം ഒന്നൊന്നായി കടപുഴകുകയാണ്. എന്‍റെ പ്രിയ സുഹൃത്ത് ആര്‍.എസ്.വിമല്‍ എന്ന സംവിധായകന്റെ 6 വര്‍ഷം നീണ്ട അദ്ധ്വാനം അതിന്റെ പൂര്‍ണ്ണഫലപ്രാപ്തിയിലെത്തി നില്‍ക്കുന്നു. സൂപ്പര്‍താരനിരയില്‍ സ്ഥാനമുറപ്പിച്ച പൃഥ്വിരാജ് എന്ന ബുദ്ധിമാനായ നടനും കഠിനാദ്ധ്വാനിയായ പാര്‍വ്വതി മേനോന്‍ എന്ന നടിക്കുമൊപ്പം മുഖമുള്ളവരും ഇല്ലാത്തവരുമായ ധാരാളം പേര്‍ ഈ വിജയത്തില്‍ പങ്കാളികളാണ്. പേരെടുത്ത് പറഞ്ഞാല്‍ പട്ടിക നീളുമെന്നതിനാല്‍ അതിനു മുതിരുന്നില്ല എന്നു മാത്രം.

Ennu-ninte-Moideen

മലയാള സിനിമയിലാദ്യമായി ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡ് തയ്യാറാക്കിയ ശേഷം ഷൂട്ട് ചെയ്ത സിനിമയാണിത്. മുമ്പ് ഭരതനെപ്പോലുള്ള പ്രഗത്ഭര്‍ സീനുകള്‍ വരച്ചുനോക്കി ചിത്രീകരിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍, ചിത്രീകരിക്കുന്നതിന് വളരെ മുമ്പു തന്നെ ഒരു സിനിമ പൂര്‍ണ്ണമായി ഡിജിറ്റല്‍ സ്‌റ്റോറി ബോര്‍ഡ് രൂപത്തില്‍ തയ്യാറാക്കപ്പെടുന്നത് ആദ്യമായിട്ടായിരിക്കും. ഇത്രയും തയ്യാറാടെപ്പുകള്‍ക്ക് ശേഷവും സിനിമ സംവിധായകന്റെ മനസ്സിനനുസരിച്ച് ചിത്രീകരിച്ചു വന്നപ്പോള്‍ അതൊരു വലിയ സിനിമയായി. എന്നാല്‍, തിയേറ്ററില്‍ സമയദൈര്‍ഘ്യം പാലിക്കുക എന്നത് ഒരു ചിത്രത്തിന്റെ വിജയത്തിന് അനിവാര്യമാണ്. അതിനാല്‍ യഥാര്‍ത്ഥ സിനിമ 2 മണിക്കൂര്‍ 47 മിനിറ്റായി ചുരുക്കി. ഇതിനായി ഒഴിവാക്കപ്പെട്ട സീനുകള്‍ ഒരു തരത്തിലും മോശപ്പെട്ടതായിരുന്നില്ല, മറിച്ച് സിനിമയിലുള്ളതു പോലെ തന്നെ മികച്ചതായിരുന്നു താനും.

ഫുട്ബാള്‍ രംഗം

നൂറു കണക്കിന് മനുഷ്യരുടെ അത്യദ്ധ്വാനത്തിന്റെ ഫലമാണ് ഒരു സിനിമ. അതിനു വേണ്ടി ചിത്രീകരിക്കുന്ന ഓരോ സീനിനും ആ വിയര്‍പ്പിന്റെ മണമുണ്ട്. അതിനാല്‍ത്തന്നെ ആ സീനുകള്‍ പ്രേക്ഷകസമക്ഷം എത്താതിരിക്കുന്നത് ശരിയല്ലെന്ന് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ -വിശിഷ്യാ വിമല്‍ വിശ്വസിക്കുന്നു. സാമൂഹികമാധ്യമങ്ങള്‍ പോലുള്ള സങ്കേതങ്ങള്‍ ഉള്ള ഇക്കാലത്ത് അതിനു ബുദ്ധിമുട്ടില്ല. അതിനാല്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ കാണാതെ പോയ സീനുകള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. ആസ്വദിക്കാം.. വിലയിരുത്താം… സിനിമയിലെ സീനുകളുമായി ചേര്‍ത്തു നോക്കാം. ആസ്വാദനം പൂര്‍ണ്ണമാകട്ടെ.

സംഘര്‍ഷ രംഗം

ഇതും മലയാള സിനിമയില്‍ ഒരു പുതുമയാണ്. പുതിയതിനെയെല്ലാം കൈനീട്ടി സ്വീകരിക്കുന്ന മലയാളികള്‍ ഇതും സ്വീകരിക്കുമെന്നുറപ്പ്…

Print Friendly
Advertisements

Content Protection by DMCA.com

9847062789@upi

 

COMMENT