Reading Time: 3 minutes

കവളപ്പാറയിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ സൗഹൃദ സംഘം പ്രത്യേകിച്ചൊരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ലേബലിലല്ലാതെ ദൗത്യം ഏറ്റെടുത്തത്. കൂട്ടത്തിലൊരുവന്‍ ദുരന്തമേഖലയില്‍ നിന്നാണ്. അവന്റെ വേദന കണ്ടറിഞ്ഞ് ഞങ്ങള്‍ ചാടിയിറങ്ങുകയായിരന്നു. ഇതിനോട് ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണ ലഭിച്ചപ്പോള്‍ കവളപ്പാറയിലേക്ക് പോയത് രണ്ട് ലോഡ് നിറയെ സ്‌നേഹം.

കവളപ്പാറ ദൗത്യത്തിന്റെ വിജയം നല്‍കിയ ആത്മവിശ്വാസമാണ് വയനാടിനായി അഭ്യര്‍ത്ഥന വന്നപ്പോള്‍ ഒരു പരിശ്രമം നടത്തി നോക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നത്. ജനങ്ങളുടെ നിസ്സീമമായ പിന്തുണ ഒരു വലിയ ലോഡായി പരിണമിച്ചു, വയനാട്ടിലേക്കു പോയി.

ഈ രണ്ട് ദൗത്യങ്ങളിലും ഒപ്പം നിന്നവരെ അതിന്റെ കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നു. നിലമ്പൂരിനായി വീണ്ടുമൊരു മഹാദൗത്യമേറ്റെടുത്ത് മുന്നിലേക്കു വീണ്ടും നീട്ടുന്ന കൈകള്‍ ശുദ്ധമാണെന്ന് നിങ്ങളറിയേണ്ടത് ഞങ്ങളുടെ തന്നെ ആവശ്യമാണ്.

കവളപ്പാറയിലേക്ക് 2 ലോഡ്

  1. അരി -21 വലിയ ചാക്ക്, 27 ചെറിയ ചാക്ക്
  2. ബിസ്‌കറ്റ് -48 കാര്‍ട്ടണ്‍
  3. ലുങ്കി -6 കാര്‍ട്ടണ്‍
  4. നൈറ്റി -8 കാര്‍ട്ടണ്‍
  5. ബെഡ്ഷീറ്റ് -7 കാര്‍ട്ടണ്‍
  6. തോര്‍ത്ത് -5 കാര്‍ട്ടണ്‍
  7. സാനിറ്ററി നാപ്കിന്‍ -17 കാര്‍ട്ടണ്‍
  8. ഡയപ്പര്‍ -11 കാര്‍ട്ടണ്‍
  9. ആണ്‍കുട്ടികളുടെ ഡ്രസ് -10 കാര്‍ട്ടണ്‍
  10. പെണ്‍കുട്ടികളുടെ ഡ്രസ് -9 കാര്‍ട്ടണ്‍
  11. ഗേള്‍സ് (ഇന്നര്‍ വെയര്‍) -1 കാര്‍ട്ടണ്‍
  12. അണ്ടര്‍സ്‌കേര്‍ട്ട് -1 കാര്‍ട്ടണ്‍
  13. സ്ത്രീകള്‍ (ഇന്നര്‍ വെയര്‍) -7 കാര്‍ട്ടണ്‍
  14. പുരുഷന്‍മാര്‍ (ഇന്നര്‍ വെയര്‍ ) -5 കാര്‍ട്ടണ്‍
  15. സോക്‌സ് -1 കാര്‍ട്ടണ്‍
  16. ചപ്പല്‍ -4 കാര്‍ട്ടണ്‍
  17. ബേബി ഫുഡ് -7 കാര്‍ട്ടണ്‍
  18. പായ -400 എണ്ണം
  19. ഷര്‍ട്ട് (ജെന്റ്‌സ്) -2 കാര്‍ട്ടണ്‍
  20. പയര്‍, കടല -7 ചാക്ക്
  21. അവല്‍, ശര്‍ക്കര -7 ചാക്ക്
  22. പഞ്ചസാര -1 ചാക്ക്
  23. സവാള -1 ചാക്ക്
  24. ന്യൂഡില്‍സ് -1 കാര്‍ട്ടണ്‍
  25. അച്ചാര്‍ -7 ബക്കറ്റ്
  26. അലക്ക് സോപ്പ് -3 കാര്‍ട്ടണ്‍
  27. പലവ്യഞ്ജനം -1 ചാക്ക്
  28. ടൂത്ത് പേസ്റ്റ് -3 കാര്‍ട്ടണ്‍
  29. മെഴുകുതിരി -3 കാര്‍ട്ടണ്‍
  30. കൊതുകുതിരി – 3 കാര്‍ട്ടണ്‍
  31. വാഷിങ് പൗഡര്‍ -1 കാര്‍ട്ടണ്‍
  32. ബാത്ത് സോപ്പ് -4 കാര്‍ട്ടണ്‍
  33. ബക്കറ്റ് -2 എണ്ണം
  34. സ്റ്റീല്‍ പ്ലേറ്റ് -50 എണ്ണം
  35. ടുത്ത് ബ്രഷ് -2 കാര്‍ട്ടണ്‍
  36. ബ്ലീച്ചിങ് പൗഡര്‍ -4 കാര്‍ട്ടണ്‍
  37. ലോഷന്‍ -2 കാര്‍ട്ടണ്‍
  38. ഡെറ്റോള്‍ -3 കാര്‍ട്ടണ്‍
  39. തേയില -3 കാര്‍ട്ടണ്‍ + 7 പാക്കറ്റ്
  40. ഡിഷ് വാഷ് ബാര്‍ -1 കാര്‍ട്ടണ്‍
  41. ഉപ്പ് -1 കാര്‍ട്ടണ്‍
  42. തേങ്ങ – 1 ചാക്ക്
  43. തവി -3 എണ്ണം
  44. പേപ്പര്‍ ഗ്ലാസ് -500
  45. തുണിസഞ്ചി -50
  46. ബ്രഡ് -142 പാക്കറ്റ്
  47. മരുന്ന് -9 കാര്‍ട്ടണ്‍

വരവ് -44,500 രൂപ
ഭൂരിപക്ഷം പേരും പേരോ തുകയോ പരസ്യപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടതിനാല്‍ എല്ലാവരുടെയും കാര്യത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയാണ്.

ചെലവ് -39,930 രൂപ
ക്യാമ്പിലേക്ക് വസ്ത്രങ്ങള്‍ വാങ്ങിയത് -11,000 രൂപ
ശാന്തിഗിരി ലോറി ഡീസല്‍ -13,500 രൂപ
ഡ്രൈവര്‍ ബത്ത (2 ലോറി ) -4,000 രൂപ
കാര്‍ പെട്രോള്‍, ടോള്‍ -5,110 രൂപ
ഭക്ഷണം (യാത്ര -11 പേര്‍) -2,120 രൂപ
ഭക്ഷണം (വൊളന്റിയര്‍മാര്‍ -2 നേരം) + ലഘുഭക്ഷണം -4,200 രൂപ

ആകെ വരവ് -44,500 രൂപ
ആകെ ചെലവ് -39,930 രൂപ
നീക്കിയിരിപ്പ് -4,570 രൂപ

സാധനസാമഗ്രികള്‍ എത്തിച്ച ക്യാമ്പുകള്‍

  1. പൂളപ്പാടം മദ്രസ
  2. പൂളപ്പാടം ഗവ. എല്‍.പി.എസ്.
  3. പൂളപ്പാടം മാര്‍ത്തോമ്മ പള്ളി
  4. കവളപ്പാറ ക്യാമ്പ്
  5. ശാന്തിഗ്രാം ക്യാമ്പ്
  6. ഭൂദാനം ക്യാമ്പ്
  7. പാതാര്‍ ക്യാമ്പ്
  8. മുരുകാഞ്ഞിരം ക്യാമ്പ്
  9. വെള്ളിമുറ്റം മദ്രസ ക്യാമ്പ്
  10. മരുന്നുകള്‍ പോത്തുകല്‍ പി.എച്ച്.സിയില്‍ എത്തിച്ചു

വയനാട്ടിലേക്ക് ഒരു ലോഡ്

  1. അരി -5 ചാക്ക്
  2. പയര്‍ -2 ചാക്ക്
  3. പഞ്ചസാര -1 ചാക്ക്
  4. ആണ്‍കുട്ടികളുടെ ഡ്രസ് -3 കാര്‍ട്ടണ്‍
  5. മരുന്ന് -2 കാര്‍ട്ടണ്‍
  6. ശുചീകരണ സാമഗ്രികള്‍ -1 കാര്‍ട്ടണ്‍
  7. പായ -40 എണ്ണം
  8. പലവ്യഞ്ജനം -2 ചാക്ക്
  9. അരി, പലവ്യഞ്ജനം സമ്പൂര്‍ണ്ണ കിറ്റ് -100 എണ്ണം
  10. സോപ്പ് -1 കാര്‍ട്ടണ്‍
  11. ആട്ട -1 കാര്‍ട്ടണ്‍
  12. ഡയപ്പര്‍ + നാപ്കിന്‍ -2 കാര്‍ട്ടണ്‍
  13. ബെഡ്ഷീറ്റ് -1 കാര്‍ട്ടണ്‍
  14. ടീ-ഷര്‍ട്ട് – 150 എണ്ണം
  15. സ്ത്രീകളുടെ ഡ്രസ് -3 കാര്‍ട്ടണ്‍
  16. ബേബി ഫുഡ് -1 കാര്‍ട്ടണ്‍
  17. ബിസ്‌കറ്റ് -2 കാര്‍ട്ടണ്‍
  18. ടൂത്ത് പേസ്റ്റ്, ബ്രഷ് -1 കാര്‍ട്ടണ്‍
  19. ലുങ്കി -1 കാര്‍ട്ടണ്‍
  20. അവല്‍ -1 ചാക്ക്
  21. പാല്‍പ്പൊടി -1 കാര്‍ട്ടണ്‍
  22. അച്ചാര്‍ -1 ബക്കറ്റ്

വരവ് -2,500 രൂപ
പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി -2,500 രൂപ

ചെലവ് -1,732 രൂപ
വോളന്റിയര്‍മാര്‍ക്ക് ഭക്ഷണം -1,732 രൂപ

ആകെ വരവ് -2,500 രൂപ
ആകെ ചെലവ് -1,732 രൂപ
നീക്കിയിരിപ്പ് -768 രൂപ

സാധനസാമഗ്രികള്‍ എത്തിച്ച ക്യാമ്പുകള്‍

  1. ചൂണ്ടേല്‍ ആര്‍.സി. എല്‍.പി. സ്‌കൂള്‍
  2. ചിങ്ങവല്ലം എല്‍.പി. സ്‌കൂള്‍
  3. പുറ്റാട് ഗവ. എല്‍.പി. സ്‌കൂള്‍
  4. അമ്പുകുത്തി ഗവ. എല്‍.പി. സ്‌കൂള്‍
  5. മീനങ്ങാടി ഗവ. എല്‍.പി. സ്‌കൂള്‍
  6. മരുന്നുകള്‍ കല്‍പ്പറ്റയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസില്‍ ഏല്പിച്ചു

കവളപ്പാറ, വയനാട് ദൗത്യങ്ങള്‍ക്കു ശേഷം ആകെയുള്ള നീക്കയിരിപ്പ് 5,338 രൂപ
സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അരവിന്ദ് എസ്.ശശി, എസ്.ലല്ലു, വി.എസ്.ശ്യാംലാല്‍, അനുപമ മോഹന്‍, വിഷ്ണു വേണുഗോപാല്‍, ശ്രീനാഥ് പള്ളത്ത്, എം.ജെ.ശ്രീജിത്ത് എന്നിവര്‍ക്കാണ് ചുമതലയുണ്ടായിരുന്നത്.

നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. പിന്തുണ ഇനിയുമുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു, ഉണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

സാധനങ്ങൾ തീർത്തും സൗജന്യമായി എത്തിച്ചു തന്ന കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനും കേരളാ പൊലീസിനും പ്രത്യേകം നന്ദി.

ഞങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ളവർ – ഞങ്ങൾ തന്നെ എന്നും പറയാം -ആയതിനാൽ പ്രത്യേക നന്ദിയുടെ ആവശ്യമില്ല. എങ്കിലും, പരിപാടിയുടെ തുടക്കം മുതൽ ഇതു വിജയിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച കേരളാ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെയും സംഭരണ കേന്ദ്രത്തിന് സ്ഥലം നൽകിയ തിരുവനന്തപുരം പ്രസ് ക്ലബ്ബിനെയും ഔപചാരികതയുടെ പേരിൽ മാത്രം പ്രത്യേകം സ്മരിക്കുന്നു. എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്നവർക്ക് അങ്ങനെയാകാനല്ലേ കഴിയൂ…

 


എന്റെ ദുരിതാശ്വാസ പരിശ്രമങ്ങള്‍

വയനാടിനായി…

 

Previous articleവയനാടിനായി…
Next articleയൂസുഫലിയെ തോല്പിച്ച നിശ്ചയദാര്‍ഢ്യം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here