മാലിന്യം ‘നിക്ഷേപിക്കുന്നവര്‍’

Content Protection by DMCA.com

എന്നാണ് ‘നിക്ഷേപം’?
സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് ‘നിക്ഷേപം’.
അപ്പോള്‍ മാലിന്യം എങ്ങനെ ‘നിക്ഷേപിക്കും’?
‘മാലിന്യനിക്ഷേപം’ എന്ന് പലരും ഉപയോഗിച്ചു കാണാറുണ്ട്.
ശുദ്ധ അസംബന്ധമാണിത്.
മാലിന്യം നിക്ഷേപിക്കുകയല്ല, തള്ളുക മാത്രമാണ് ചെയ്യുന്നത്.

ഈ ‘നിക്ഷേപ’ ചിന്ത വരാന്‍ ഒരു കാരണമുണ്ട്.
‘എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യൂ’ എന്ന സന്ദേശവുമായി ഒരാള്‍ അയച്ചു തന്നെ വീഡിയോ.
കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവമാണ്.
മാലിന്യം തന്നെയാണ് വിഷയം.
മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ്.
എന്നാല്‍ ചില വിദ്വാന്മാര്‍ അതിനുള്ള എളുപ്പമാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
ആ എളുപ്പ മാര്‍ഗ്ഗം എന്തെന്നറിയണ്ടേ?
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ നിന്നുള്ള ഈ രാത്രിദൃശ്യം കണ്ടാല്‍ മനസ്സിലാവും.

വെള്ളി നിറമുള്ള പഴയ മോഡല്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ KL 22 B 306 എന്ന നമ്പര്‍ വ്യക്തമായിക്കാണാം.
കഴക്കൂട്ടം ആര്‍.ടി.ഒയുടെ പരിധിയിലുള്ള നമ്പറാണ്.
അപ്പോള്‍ നഗരത്തിനു പുറത്തു വസിക്കുന്നയാള്‍ എന്നു വ്യക്തം.
ചവറ് കളയാന്‍ അവിടെ നിന്ന് ഇത്രദൂരം വരികയെന്നു പറഞ്ഞാല്‍! സമ്മതിക്കണം!!

ഷിബു എസ്. എന്നാണ് ഉടമയുടെ പേരെന്ന് ആര്‍.ടി.ഒ. രേഖകള്‍.
എം.ജി. റോഡിനരികില്‍, ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിനു മുന്നില്‍ തന്നെ ചവറു കൊണ്ടിടണം എന്നു വാശി.
ഷിബു ആള് മിടുമിടുക്കനാ…


 

2017 ജൂണ്‍ 20

തിരുത്ത് അല്ലെങ്കില്‍ വിശദീകരണം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ മാലിന്യം തള്ളുന്നതിന്റെ വീഡിയോ ജൂണ്‍ 14ന് പോസ്റ്റ് ചെയ്തിരുന്നു. ഒരു സുഹൃത്താണ് ഇതു വാട്ട്‌സാപ്പില്‍ കൈമാറിയത്. ഒറ്റനോട്ടത്തില്‍ അത് മാലിന്യം തള്ളല്‍ തന്നെയാണ്. വീഡിയോ തെളിവായി സ്വീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പെരുമാതുറ സ്വദേശി ഷാജിയില്‍ നിന്ന് ജൂണ്‍ 16ന് 10,500 രൂപ പിഴ ഈടാക്കി.

അത് മാലിന്യം തള്ളല്‍ ആയിരുന്നില്ലെന്ന് വിശദീകരിച്ചുകൊണ്ട് മറ്റൊരു സുഹൃത്ത് ഇപ്പോള്‍ വാട്ട്‌സാപ്പില്‍ സന്ദേശമയച്ചിരിക്കുന്നു. ഒരാള്‍ക്കുള്ള സഹായമായിരുന്നുവത്രേ. യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ കിടന്നുറങ്ങുന്ന ഒരു താടിക്കാരനുണ്ട്, നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ആക്രിസാധനങ്ങള്‍ പെറുക്കി നടക്കുന്ന അദ്ദേഹം സ്ഥിതരമായി ഓവര്‍ബ്രിഡ്ജിലെ മെന്‍സ്‌വെയര്‍ എന്ന റെഡിമെയ്ഡ് കടയില്‍ പോയി ഷര്‍ട്ട് വരുന്ന പെട്ടികള്‍ ശേഖരിക്കാറുണ്ട്. അതു കൊണ്ടുപോയി വിറ്റ് കാശുണ്ടാക്കിയാണ് താടിക്കാരന്‍ പട്ടിണി മാറ്റുന്നത്. അദ്ദേഹത്തിന്‍ കടയിലെത്താന്‍ പറ്റാത്ത ദിവസങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെ മഹാഗണി മരത്തിനു മുന്നില്‍ കടക്കാര്‍ പെട്ടികള്‍ എത്തിച്ചുകൊടുക്കും, ഒരു സഹായം എന്ന നിലയില്‍. അതാണ് ജൂണ്‍ 13ന് രാത്രിയും സംഭവിച്ചത്.

ആദ്യം ലഭിച്ച സന്ദേശം വിശ്വസിച്ചയാളെന്ന നിലയില്‍ രണ്ടാമതു വന്ന ഈ തിരുത്തല്‍ സന്ദേശവും വിശ്വസിക്കുന്നു. ചില കാര്യങ്ങള്‍ നമ്മള്‍ നേരിട്ടു കണ്ടാലും അതായിരിക്കില്ല സത്യം എന്നു തിരിച്ചറിയുന്നു.

Print Friendly


9847062789@upi

 

നിങ്ങളുടെ അഭിപ്രായം...