Reading Time: < 1 minute

വാട്സണു പിന്നാലെ പോയ ഐ.സി.എം.ആര്‍.

ICMR -ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അറിയിപ്പാണ്. കോവിഡ് പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ Artificial Intelligence അഥവാ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന IBM Watson Assistant ഉപയോഗിക്കുന്നു. സ്വാഭാവികമായും ചില ചോദ്യങ്ങളുണ്ട്.

    1. NIC -നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ പിന്തുണയോടെ data storage, processing, application എന്നിവയെല്ലാം ഏര്‍പ്പെടുത്തി നല്‍കാന്‍ തയ്യാറാണെന്ന് കുറച്ചു ദിവസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ തള്ളിയത് ഇവിടെ എന്തുകൊണ്ട് നടപ്പായില്ല?
    2. NIC ഒരു Chatbot ഉണ്ടാക്കിയാല്‍ പോരായിരുന്നോ?
    3. ഇതിന് ഏതെങ്കിലും രൂപത്തില്‍ open source platform ലഭ്യമാണോ എന്നു നോക്കിയോ?
    4. Python, MySQL, AWS തുടങ്ങിയ സങ്കേതങ്ങളൊക്കെ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ക്കു സാദ്ധ്യതയുണ്ടായിരുന്നില്ലേ?

ചോദ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. ജനങ്ങള്‍ക്ക് വേഗത്തില്‍ സുരക്ഷിതസേവനമെത്തിക്കുന്നതില്‍ പരീക്ഷണത്തിനു മുതിരാതെ ഉചിതമായ നടപടി സ്വീകരിച്ച ICMR അഭിനന്ദനമര്‍ഹിക്കുന്നു. പണി അറിയാവുന്നത് ‘തേര്‍ഡ് പാര്‍ട്ടി’ അമേരിക്കന്‍ കമ്പനിക്കാണെങ്കില്‍ അവരുടെ സേവനം തന്നെ പ്രയോജനപ്പെടുത്തണം.

കേന്ദ്രത്തിന്റെ തള്ള് കണ്ട് കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചതാണ് -‘Why is that you chose a third party in foreign and not the agencies of State or Centre? We are asking this on the basis of Centre that it can offer the same data analytical tool.’ അദ്ദേഹത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ ICMR നല്‍കിയിരിക്കുന്നത്.

എല്ലാ കോവിഡ് ടെസ്റ്റ് ലാബോറട്ടറികള്‍ക്കും പൊതുജനങ്ങള്‍ക്കും കോവിഡുമായി ബന്ധപ്പെട്ട സമകാലികവിവരങ്ങളും ടെസ്റ്റിങ് ഡാറ്റയും ലഭ്യമാക്കുന്നതിന് ഈ സംവിധാനം ഉപകരിക്കും എന്നാണ് ICMR പറയുന്നത്. ഡാറ്റ, അമേരിക്കന്‍ കമ്പനി മുതലായ വിവാദങ്ങള്‍ക്ക് ഇവിടെയും വലിയ സാദ്ധ്യതയുണ്ട്. ഒന്നു പ്രയോജപ്പെടുത്തിയാലോ?

Previous articleപഴംക‍ഞ്ഞിയും പഴംകൂട്ടാനും
Next articleകണ്ണൂരുണ്ടോ ഇല്ലയോ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here