30 C
Trivandrum
Monday, January 24, 2022
Home Authors Posts by V S Syamlal

V S Syamlal

648 POSTS 16 COMMENTS

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

Donate to support FAIR JOURNALISM

പാട്ടിലെ കൂട്ട്…

തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ 1997 ബാച്ച് ഒരുപാട് ജേര്‍ണലിസ്റ്റുകളെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. മാധ്യമസ്ഥാപന മേധാവികളായി വിജയിച്ചവരും എങ്ങുമെത്താതെ പരാജിതരായി പോയവരുമുണ്ട...

ഫീനിക്സ്

നവംബര്‍ 22, 2021 രാഷ്ട്രപതി ഭവനിലെ അശോക ഹാള്‍. 2020 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച സേനാ മെഡലുകള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുകയാണ്. കോവിഡ് മഹാമാരി കാരണമാണ് ചടങ്ങ് ഇത്ര...

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍…

മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കി കേരള വനം വകുപ്പ് ഇറക്കിയ ഉത്തരവ് കേരള മന്ത്രിസഭ റദ്ദാക്കി. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥ തലത്തില്‍ ഇറക്കിയ ഉത്...

ഇന്ത്യ -യു.എസ്. ബന്ധം മാറുകയാണോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലേക്കു കടക്കുകയാണ്. ഇന്ത്യയുമായി കൂടുതല്‍ സൗഹൃദപരമായ ഒരു ബന്ധത്തിന് ഇനി അമേരിക്ക തയ്യാറായേക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ന...

മതത്തിന് കള്ളത്തിന്റെ പിന്‍ബലമെന്തിന്?

'ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ...' -ഒരു സൂപ്പര്‍ ഹിറ്റ് ഭക്തിഗാനത്തിലെ വരികളാണ്. വിശ്വാസികള്‍ക്ക് ദൈവമെന്നാല്‍ സ്നേഹമാണ്. ആ സ്നേഹവഴിയില്‍ കള്ളത്തിനെന്താണ് കാര്യം? സാധാരണ ജനങ്ങളെ സ്നേഹമായ...

മയക്കുമരുന്നിന്റെ മതം

1971ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ മയക്കുമരുന്നിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. മയക്കുമരുന്നുപയോഗത്തെ സമൂഹത്തിന്റെ ഒന്നാം നമ്പര്‍ ശത്രു എന്നു വിശേഷിപ്പിച്ചായിരുന്നു യുദ്ധപ്ര...

WhatsApp me

Exit mobile version