back to top
Home Authors Posts by V S Syamlal

V S Syamlal

V S Syamlal
665 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!

കാലം 1992 എന്നാണോര്‍മ്മ. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി. അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ട്. മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി ഇടതുപക്ഷ സംയുക്ത വിദ്യാ...

ചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ്. പരാജയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സി.പി.എം. നേതാവ് പിണറായി വിജയന്റെ നേതൃത്വ...

വക്കീലിന് പറ്റിയ അമളി

തിരുവനന്തപുരത്തെ ചെറിയൊരു വിഭാഗം വക്കീലന്മാര്‍ക്ക് ഒരു മാരകകരോഗം ബാധിച്ചിരിക്കുന്നു -മീഡിയഫോബിയ. വഴിയെ നടന്നു പോകുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നും. മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ തല്ലിച്ചതയ...

കൈക്കൂലി 1,000 കോടി!!!

2012 ഒക്ടോബര്‍ 11 ന് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. 45 മിനുട്ട് കൂടിക്കാഴ്ച നടത്തി. ഒരു കോടി 35 ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇവര്‍ പറ്റിക്കുകയാണെന്ന് കണ്ടപ്പോഴാണ് ഉമ്മന്‍ ചാണ്ടി...

പൂര്‍വ്വികരുടെ തിരിച്ചുവരവ്

കലാലയ മുത്തശ്ശി ഞങ്ങളെ വിളിക്കുകയാണ്. ഞങ്ങള്‍ വരുന്നു. ആ രാജകലാലയ മുറ്റത്തേക്ക് ഒരു വട്ടം കൂടി. ഞങ്ങളുടെ കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുണ്ട്, അദ്ധ്യാപകരുണ്ട്, ജീവനക്കാരുണ്ട്. ഏതെങ്കിലുമൊരു കാലഘട്ടത്തില്...

ഗുണ്ടകളും ഗുണ്ടികളും

സംസ്ഥാനത്ത് ഫ്ളക്സ് നിരോധിച്ചെന്നോ നിരോധിക്കാന്‍ ആലോചിക്കുന്നെന്നോ ഒക്കെ അടുത്തിടെ പറഞ്ഞുകേട്ടു. പക്ഷേ, ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലിറങ്ങിയാല്‍ എവിടെയും ഫ്ളക്സാണ്. അവയില്‍ നിറയെ മാധ്യമപ്രവര്‍ത്തകരു...