back to top
Home Authors Posts by V S Syamlal

V S Syamlal

V S Syamlal
665 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ജലീലിന്റെ നയതന്ത്രം

മന്ത്രി കെ.ടി.ജലീലിന്റെ നടക്കാതെ പോയ സൗദി അറേബ്യന്‍ യാത്രയാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികളെ സന്ദര്‍ശിക്കാന്‍ ജലീലിനെയും തദ്ദേശ സ്വയംഭരണ വകു...

വക്കീലന്മാരുടെ ‘പത്ര’ക്കുറിപ്പ്!!!

മാധ്യമവേശ്യകള്‍... മാധ്യമഹിജഡകള്‍... മാധ്യമകൂട്ടിക്കൊടുപ്പുകാര്‍... മാധ്യമപ്രവര്‍ത്തകരെ സമൂഹത്തിന് ആവശ്യമില്ല, ഇവരെ ഉന്മൂലനം ചെയ്യണം...കുറച്ചുദിവസമായി ചില അഭിഭാഷകര്‍ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ...

നന്മയുടെ രക്തസാക്ഷി

നീരജ ഭനോട്ടിനെ നാമറിയും. സമാധാനവേളയില്‍ ധീരതയ്ക്കുള്ള ഇന്ത്യയുടെ പരമോന്നത ബഹുമതിയായ അശോക ചക്രം നേടിയ ഏക വനിത. 360 വിമാനയാത്രക്കാരുടെ ജീവന്‍ റാഞ്ചികളില്‍ നിന്നു രക്ഷിക്കാന്‍ സ്വയം ബലിയര്‍പ്പിച്ച പെണ്‍ക...

പുലഭ്യം സ്വാതന്ത്ര്യമല്ല

പ്രവാസിയുടെ അവകാശങ്ങളെപ്പറ്റി ചിലര്‍ എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതു വേണ്ട. വീട്ടില്‍ നിന്നു മാറി നിന്ന് 12 വര്‍ഷം ജോലി ചെയ്തയാള്‍ തന്നെയാണ് ഞാനും. നിങ്ങളില്‍ പലരുടെയും പ്രവാസം എന്തായാലും ...

പ്രവാസികളും സഹിഷ്ണുതയും

ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ സ്വതന്ത്ര ഇടങ്ങളാണ്. അവിടെ ആര്‍ക്കും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. ആ അഭിപ്രായത്തോട് മറ്റുള്ളവര്‍ക്ക് യോജിക്കാം, വിയോജിക്കാം. ആ വിയോജനം രേഖപ്പെടുത്താം. എന്നാല്‍...

ഐസ്ക്രീം അലിഞ്ഞുതീരുമോ?

കോഴിക്കോട് കോടതിയില്‍ ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജിനെ കൈകാര്യം ചെയ്തത് കോഴിക്കോട് ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ആണെന്നാണ് പുറംലോകമറിഞ്ഞത്. എന്നാല്‍, വിമോദില്‍ മറ്റൊരു അവതാരരൂപം ആവാഹിച്ചിരിക്കുകയായിരുന്...