സാബു എന്റെ കൂട്ടുകാരനാണ്

കാലം അല്പം പിന്നോട്ട് ചലിക്കുകയാണ്. 1996 മെയ് അവസാനത്തോടടുക്കുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു. അന്ന് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് ഞങ്ങളാണെന്നു പറയാം....

സഫലമീ പ്രണയം

യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ധാരാളം പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. ലോകം മുഴുവന്‍ എതിര്‍ത്താലും തങ്ങള്‍ ഒരുമിച്ചു ജീവിക്കുമെന്നുറപ്പിച്ച പ്രണയികള്‍. പക്ഷേ, കലാലയ ജീവിതം അവസാനിക്കുന്നതോടെ ഒട്ടേറെ പ്രണയപുഷ്പങ്ങള്‍ കരിഞ്ഞുണങ്ങി വാടിക്കൊഴിയുന്നതും കണ്ടു. എന്തുകൊണ്ടോ, പലര്‍ക്കും...

പോരാളി

ബി.ദിലീപ് കുമാര്‍...കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാട്ടത്തിന്റെ പാതയിലായിരുന്നു അവന്‍. വിജയത്തിനു വേണ്ടിയുള്ള എല്ലാ പരിശ്രമവും നേരിന്റെ വഴിയിലൂടെയാവണമെന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു. ആ നേരിന്റെ നന്മ എന്തുകൊണ്ടോ കാണേണ്ടവര്‍ കണ്ടില്ല. ഒന്നും കാണാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകളില്‍ തിമിരം...

ഓര്‍മ്മപ്പെടുത്തല്‍

1987ല്‍ അവിടം വിട്ടതാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഒരിക്കല്‍ക്കൂടി അവിടേക്കുള്ള കടന്നുചെല്ലല്‍. നിക്കറിട്ടു നടന്ന കാലത്തിന്റെ നിറം പിടിപ്പിച്ച ഓര്‍മ്മകള്‍.ഞങ്ങളുടെ ആ പഴയ സ്‌കൂള്‍ മൈതാനത്തിന് വലിപ്പം കുറഞ്ഞുവോ? മുന്നിലെ പടിക്കെട്ടില്‍ ഇരുന്നപ്പോള്‍ എന്തോ ഒരവകാശബോധം. പൂമുഖത്തിനടുത്തുള്ള പഴയ ക്ലാസ്...

സൗഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ…

മുതിര്‍ന്നവര്‍ ചലിക്കുന്ന പാതയില്‍ കുരുന്നുകള്‍ സഞ്ചരിക്കുകയാണ് പതിവ്. മുതിര്‍ന്നവര്‍ നല്ലതു ചെയ്താല്‍ കുരുന്നുകള്‍ അനുകരിക്കും, തെറ്റു ചെയ്താല്‍ അതും.കണ്ണന്‍ എന്ന പ്രണവ് നായര്‍ എന്റെ മകനാണ്. ആപു എന്ന അദ്വൈത എന്റെ പ്രിയ...

ഉറ്റവരുടെ ആഘോഷം, അവിസ്മരണീയം

ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്ങള്‍ക്കു വളരാനാവാത്തതില്‍ നിരാശരാവുക. അവന്റെ വീഴ്ചയ്ക്കായി കാത്തിരിക്കുക. വീഴുമ്പോള്‍ സന്തോഷിക്കുക. ഇത്...