ജേര്‍ണലിസം പഠിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കുള്ളൊരു പാഠമാണിത്.

മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ്‌ ചെയ്യാൻ തയാറായില്ല. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരനുഭവം.

ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ശനിയാഴ്ച രാത്രിയാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേക്കു പോയത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.

മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷനില്‍ കണ്ട വാര്‍ത്തയാണ്. നടന്ന സംഭവം കൃത്യമായി പറഞ്ഞു. വാര്‍ത്തയില്‍ പറയുന്ന വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ ചില വാര്‍ത്തകള്‍ ഇങ്ങനെ എഴുതേണ്ടി വരും. അതില്‍ തെറ്റില്ല. ലേഖകന്‍ തന്‍റെ കടമ കൃത്യമായി നിറവേറ്റി.

5 ആശുപത്രികളിൽ നിന്ന് ഇറക്കിവിട്ടു; മലയാളി യുവതി ഓട്ടോയില്‍ പ്രസവിച്ചു

എന്നാല്‍, ലേഖകന്റെ ഉത്തരവാദിത്വബോധം സ്ഥാപനത്തിന് ഇല്ലാതെ പോയി. ആരുടെ വ്യക്തിത്വം മറച്ചുപിടിക്കാനാണോ ലേഖകന്‍ കഷ്ടപ്പെട്ടത് ആ വ്യക്തിയുടെ ബഹുവര്‍ണ്ണ ചിത്രം വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്ത് സ്ഥാപനം മാതൃകയായി! ചിത്രം ആരും കോപ്പിയടിക്കാതിരിക്കാന്‍ വാട്ടര്‍മാര്‍ക്കും ഉപയോഗിച്ചിട്ടുണ്ട്!! ന്നുവെച്ചാ സ്വന്തമാക്കി അഭിമാനിച്ചിട്ടുണ്ട്!!! ഇത്തരമൊരു വാര്‍ത്തയില്‍ മറച്ചുവെയ്ക്കാനും മാത്രം സ്വകാര്യതയ്ക്ക് എന്തു ദോഷമാണ് സംഭവിക്കുന്നത് എന്നത് വേറെ കാര്യം. എന്നാല്‍പ്പിന്നെ വാര്‍ത്തകൂടി ആ രൂപത്തിലാവാമായിരുന്നു. ഇതിപ്പോള്‍ രണ്ടുംകെട്ട പരുവമായി.

ന്താല്ലേ!!!

പറച്ചിലില്‍ അല്ല പ്രവര്‍ത്തിയിലാണ് കാര്യം എന്നു മനസ്സിലായല്ലോ?

FOLLOW
 •  
  127
  Shares
 • 106
 • 11
 •  
 • 10
 •  
 •