• 402
  • 18
  •  
  • 19
  •  
  •  
  •  
    439
    Shares

ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത് പ്രയതഃ പുമാന്‍
വിഷ്‌ണോഃ പദമവപാനോതി ഭയശോകാദിവര്‍ജിതഃ

പവിത്രമായ ഗീതാശാസ്ത്രം ശ്രദ്ധിച്ചു പഠിക്കുന്ന വ്യക്തി ഭയം, ശോകം എന്നിവയില്‍ നിന്നു മുക്തനായി മഹാവിഷ്ണുവിന്റെ പദം പൂകും എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഇതുവെച്ചു നോക്കുമ്പോള്‍ ഹൈന്ദവനായ എന്നെക്കാള്‍ വിഷ്ണുപദം പൂകാന്‍ യോഗ്യതയുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി -മറിയം ആസിഫ് സിദ്ദിഖി എന്ന 12കാരി. കാരണം, ഭഗവദ്ഗീതയെക്കുറിച്ച് അവള്‍ക്ക് എന്നെക്കാള്‍ വിവരമുണ്ട്. ഇത്ര മാത്രമല്ല, ഹൈന്ദവരെന്നു മേനി നടിക്കുന്ന പലരെക്കാളും വിവരമുണ്ട്.

1
മറിയം സിദ്ദിഖി

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് അടുത്തിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മത്സരം നടത്തി -ശ്രീമദ് ഭഗവദ്ഗീത ചാമ്പ്യന്‍ ലീഗ്. ഇതിലെ വിജയിയാണ് മുംബൈ കോസ്‌മൊപൊളിറ്റന്‍ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മറിയം സിദ്ദിഖി. ഭഗവദ് ഗീതയിലെ 700 ശ്ലോകങ്ങളെക്കുറിച്ചും ഈ കുട്ടിക്ക് നല്ല ധാരണ. ധാരണയുണ്ടാവേണ്ട മറ്റു പലര്‍ക്കും അതില്ലാത്തതാണ് പ്രശ്‌നമാകുന്നത്.

‘ഞാനൊരു മുസ്‌ലിമാണ്. പക്ഷേ, കുഞ്ഞുനാള്‍ മുതല്‍ തന്നെ അച്ഛനമ്മമാര്‍ പറഞ്ഞിരുന്നു, എല്ലാ മതങ്ങളെക്കുറിച്ചും അറിവുണ്ടാവണമെന്ന്. ആ പ്രോത്സാഹനം ഇതുവരെയെത്തിച്ചു’ -മറിയം പറയുന്നു. ഒരു ഹിന്ദി മാസികയുടെ പത്രാധിപരാണ് മറിയത്തിന്റെ അച്ഛന്‍ ആസിഫ് നസീം സിദ്ദിഖി. മഹാരാഷ്ട്രയിലും മുംബൈയിലും സമീപകാലത്തുണ്ടായ കലാപങ്ങള്‍ ആസിഫിനെ ഇരുത്തി ചിന്തിപ്പിച്ചു. ഇതിനെങ്ങനെ പരിഹാരം കാണാനാവും? മാറ്റം വീട്ടില്‍ നിന്നു തുടങ്ങണമെന്ന് അദ്ദേഹം ഉറപ്പിച്ചു. എല്ലാവരും അതു ചെയ്യുകയാണെങ്കില്‍ ശാശ്വതസമാധാനം ദൂരെയല്ലെന്ന് ആസിഫ് വിശ്വസിക്കുന്നു. അതിന്റെ ഒരു വശമാണ് മറിയത്തിന്റെ നേട്ടം. ‘ഗീതയും ഖുറാനും ഒന്നുപോലെയാണ്. അവ രണ്ടും ദൈവമുഖത്തു നിന്നു വന്നു. അതിലെ കഥകള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ ആന്തരാര്‍ത്ഥം ഒന്നു തന്നെ’ -മറിയം പറയുമ്പോള്‍ നമുക്ക് വിശ്വസിക്കാം.

2
മറിയം സിദ്ദിഖി കുടുംബത്തോടൊപ്പം

ഒരു ഹൈന്ദവ മതഗ്രന്ഥത്തെക്കുറിച്ച് മുസ്‌ലിം പെണ്‍കുട്ടിക്കുള്ള അവഗാഹമല്ല ഇവിടെ ആഘോഷിക്കപ്പെടേണ്ടത്. മതത്തിന്റെ പേരില്‍ പോര്‍വിളികള്‍ ശക്തമാകുന്ന ഇക്കാലത്ത് അതിനതീതമായി നില്‍ക്കുന്ന നന്മയുടെ പ്രകാശം ആഘോഷിക്കപ്പെടണം. എല്ലാ മതങ്ങളെക്കുറിച്ചും എല്ലാ കുട്ടികളും പഠിക്കട്ടെ. ആയുധമെടുക്കാന്‍ ഒരു മതവും ആഹ്വാനം ചെയ്യുന്നില്ലെന്ന് അവര്‍ മനസ്സിലാക്കട്ടെ.

3
മറിയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നു

മറിയം സിദ്ദിഖിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നല്ല കാര്യം. മറിയം ഒരു പ്രതീകമാണ് -മതത്തിനതീതമായി നില്‍ക്കുന്ന മനുഷ്യത്വത്തിന്റെ. മോദിയുടെ അനുയായികള്‍കൂടി അതു തിരിച്ചറിയട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

തനിക്കു കിട്ടിയ സമ്മാനത്തുകയായ 11 ലക്ഷം രൂപ ഉത്തര്‍പ്രദേശിലെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനു വിനിയോഗിക്കാന്‍ മറിയം സംഭാവന ചെയ്തു. ‘മനുഷ്യത്വമാണ് ഏറ്റവും വലിയ മതം’ -അവള്‍ പറയുന്നു. ഇനിയും അനേകം മറിയം സിദ്ദിഖിമാര്‍ ഉണ്ടാവട്ടെ.

MORE READ

പിറന്നാള്‍ മധുരം രണ്ടാം അദ്ധ്യായം... 2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ...
FOOTSTEPS Government Arts College, Thiruvananthapuram. Once upon a time his father studied here. Then came his maternal grandfather, to teach. Now his moth...
സമര്‍പ്പണമാണ് ഏറ്റവും വലുത്... ചെറുതോണി അണക്കെട്ടിന്റെ സ്ഥിതി എന്താണെന്ന് അന്വേഷിക്കാനാണ് അല്പം മുമ്പ് ഞാന്‍ ശേഖറിനെ -ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്...
ക്രൂരം ഈ തമാശ എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരു ആത്മീയ നേതാവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പാവപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സമൂഹത്തിന് ഗുണകരമാംവിധം പരിഷ്‌കാര...
പ്രവചിക്കപ്പെട്ട മരണം!!... പുരട്ചി തലൈവി ജയലളിതയ്ക്ക് ജ്യോതിഷത്തില്‍ വലിയ വിശ്വാസമായിരുന്നു. ജ്യോത്സ്യന്മാരുമായി ആലോചിച്ചു മാത്രമേ അവര്‍ പ്രധാനപ്പെട്ട എന്തും ചെയ്യുമായിരുന്നുള...
പൂരപ്പൊലിമ!!! ഇന്നലെ ഏപ്രില്‍ 17. ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ നോക്കിയപ്പോള്‍ എല്ലാത്തിലും പൂരം ലൈവ്. കരി വേണ്ട, കരിമരുന്ന് വേണ്ട എന്നു ചര്‍ച്ചിച്ചവരെല്ലാം 'പരിപാട...
തിരിച്ചറിവുകള്‍ ഇന്ന് 2018 ജൂലൈ 23. വി.എസ്.ശ്യാംലാല്‍ എന്ന എന്റെ പിറന്നാള്‍. 1974 ജൂലൈ 23 വൈകുന്നേരം 6.42ന് ജനിച്ച ഞാന്‍ ഭൂമിയില്‍ 44 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക...

  • 402
  • 18
  •  
  • 19
  •  
  •  
  •  
    439
    Shares
  •  
    439
    Shares
  • 402
  • 18
  •  
  • 19
  •  
  •  

COMMENT