• 13
 • 8
 •  
 •  
 • 2
 •  
  23
  Shares

ഇന്ന് ‘കളിയച്ഛന്‍’ കണ്ടു. 2012ല്‍ പൂര്‍ത്തിയായ ചിത്രം. പക്ഷേ, പൂര്‍ണ്ണതോതില്‍ റിലീസ് ആകാന്‍ 2015 ആകേണ്ടി വന്നു.

Kali

കവി പി. കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കാവ്യത്തിന്‍റെ വായനാനുഭവമാണ് കളിയച്ഛൻ എന്ന സിനിമ. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ സ്വതന്ത്രമായി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഫാറൂഖ് അബ്ദുൾ റഹ്മാനാണ്.

ഫാറൂഖിനൊപ്പമിരുന്നാണ് ചിത്രം കണ്ടത്. കളിയച്ഛന്‍ എന്ന കവിതയുടെ സ്വതന്ത്ര്യ ആഖ്യാനത്തിലേക്ക് പി.കുഞ്ഞിരാമന്‍ നായരെ പ്രവേശിപ്പിച്ച് അദ്ദേഹത്തിന്റെ അവധൂത ജീവിതത്തെ അടുത്തു നിന്നും അകലെ നിന്നും മാറി മാറി കാണുകയാണ് സിനിമ. ജീവിതമാകുന്ന കളിയോഗത്തില്‍ ഒത്തുതീര്‍പ്പിനും ഒത്തുപോക്കിനുമാകാതെ വ്യാകുലപ്പെടുന്ന കുഞ്ഞിരാമന്റെ സ്വത്വസങ്കടങ്ങളെ വിവര്‍ത്തനം ചെയ്യുന്നതില്‍ സംവിധായകന്‍ വിജയിച്ചു.

Farook
ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍

മനോജ് കെ.ജയന്‍ എന്ന നടന്റെ വൈഭവം പ്രയോജനപ്പെടുത്തിയ കഥാപാത്രം. മനോജ് അവതരിപ്പിച്ച കവി അദ്ദേഹത്തിന്റെ ജീവിതത്തോട് നീതി പുലര്‍ത്തി. നദിയിലും പ്രകൃതിയിലും സ്ത്രീയുടെ സൗന്ദര്യദര്‍ശനം സിദ്ധിക്കുന്ന അദ്ദേഹത്തെ ആദരവോടെ കാണാം. ഉത്തരവാദിത്വക്കുറവിനെക്കുറിച്ചു കവി പരിതപിക്കുമ്പോള്‍ ആ ഉള്ളിലെ നന്മ കാണാന്‍ കടത്തു വഞ്ചിക്കാരനെ പോലെ കാണികള്‍ക്കും സാധിക്കുന്നു. ചിത്രത്തിലുടനീളം പിന്നണിയിലുള്ള കവിതാലാപനം പുതിയൊരു അനുഭവതലത്തിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നുണ്ട്.

2012ലെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മനോജിന് ഈ കഥാപാത്രം നേടിക്കൊടുത്തിരുന്നു. ചിത്രത്തിലൂടെ വന്ന ചില പുതുമുഖങ്ങള്‍ അത്ഭുതപ്പെടുത്തി. പക്ഷേ, മറ്റു ചിലരില്‍ നാടകത്തിന്റെ അതിഭാവുകത്വസ്വാധീനം നിഴലിച്ചു.

Kaliyachan

കവിതയും കഥകളിയും ഇഴുകിച്ചേര്‍ത്ത തിരക്കഥ. 10 വര്‍ഷത്തെ ഗവേഷണഫലമാണ് തിരക്കഥയെന്നു ഫാറൂഖ് പറഞ്ഞപ്പോള്‍ അതിന്റെ ഭദ്രതയില്‍ അത്ഭുതം തോന്നിയില്ല. എന്‍.എഫ്.ഡി.സി. ഈ ചിത്രത്തിന് 2 കോടി രൂപ ഫണ്ട് അനുവദിച്ചുവെങ്കിലും അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി ലാഭം പിടിച്ച 15 ലക്ഷം രൂപ സംവിധായകന്‍ തിരിച്ചടച്ചു. ഈ ശ്രമത്തെ അംഗീകരിക്കാനുള്ള മഹാമനസ്‌കത നമ്മള്‍ കാണിക്കണം.

ഒരു ചെറിയ ചിത്രം.

ഒരു നല്ല ചിത്രം.

MORE READ

ആഹ്ലാദാരവം മലയോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നോളം കിട്ടുകയുള്ളൂ എന്നാണ് പഴംചൊല്ല്. പഴംചൊല്ലിൽ പതിരില്ല എന്നും ചൊല്ലുണ്ട്. എന്നാൽ, മലയോളം ആഗ്രഹിച്ച് കഠിനമായി അദ്ധ്വാ...
125 സുവർണ്ണ ദിനങ്ങൾ 2015 സെപ്റ്റംബർ 19ന് തുടങ്ങിയ യാത്ര - 'എന്നു നിന്റെ മൊയ്തീൻ' തിയേറ്ററുകളിലെത്തിയത് അന്നാണ്. ഇന്ന്, 2016 ജനുവരി 21ന്, യാത്ര 125 ദിവസം പിന്നിടുന്നു. സ്വ...
പ്രതീക്ഷയാകുന്ന പെണ്‍കൂട്ട്... ഒരു വാര്‍ത്തയ്ക്കാവശ്യമായ വിവരങ്ങള്‍ തേടിയാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയത്. മുകളിലത്തെ നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലേക്കു കടക്കാ...
കന്നഡ കലയിലെ നേരിന്റെ തീ... കന്നഡത്തിലെ സിനിമാപ്രവര്‍ത്തകരുടെ സംഘടന Film Industry for Rights & Equality -F.I.R.E. മുന്‍കൈയെടുത്ത് Kannada Film Industry -K.F.I കൂടെ ചേര്‍ന്ന് ...
സംവിധായകന്റെ പരാജയവും നടന്റെ വിജയവും... ഏറെക്കാലത്തിനു ശേഷമാണ് ഒരു സിനിമ റിലീസ് ദിനം ആദ്യ ഷോ തന്നെ കാണുന്നത്. പ്രകാശ് ഝാ എന്ന സംവിധായകനോടുള്ള പ്രണയമാണ് 'ജയ് ഗംഗാജല്‍' എന്ന സിനിമ കാണാനുള്ള പ്...
മമ്മൂട്ടിക്ക് ‘പരോള്‍’... മമ്മൂട്ടി എന്ന താരത്തെക്കാള്‍ വളരെ വലിപ്പത്തില്‍ നില്‍ക്കുന്നത്, നമ്മളെല്ലാവരും സ്‌നേഹിക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ട...
ഡോക്ടര്‍മാര്‍ പറഞ്ഞ കഥ... തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റും സുഹൃത്തുമായ ഡോ.ദിനേശിന്റെ പ്രേരണയാലാണ് ഈ സിനിമ -കഥ പറഞ്ഞ കഥ -ആദ്യ ദിനം തന്നെ കണ്ടത്. ദിനേശി...

 • 13
 • 8
 •  
 •  
 • 2
 •  
  23
  Shares
 •  
  23
  Shares
 • 13
 • 8
 •  
 •  
 • 2

COMMENT