• 17
 • 10
 •  
 •  
 • 8
 •  
  35
  Shares

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരന്പരയിലും ത്രിരാഷ്ട്ര ഏകദിന പരന്പരയിലും തോറ്റു തുന്നംപാടിയതിനാല്‍ ലോക കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്പോള്‍ ധോണിക്കും സംഘത്തിനും സമ്മര്‍ദ്ദം അശേഷമുണ്ടായിരുന്നില്ല. ആകെ നനഞ്ഞാല്‍ കുളിരില്ല എന്നു പറയുന്പോലുള്ള അവസ്ഥ. മറുഭാഗത്ത് ലോക കപ്പിലെ പരാജയ ചരിത്രം തിരുത്താനിറങ്ങിയ പാക് പട കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇരു ടീമുകളുടെയും ശരീരഭാഷ ഇതു പ്രകടമാക്കി. കൂളായി കളിച്ചവര്‍ ജയിച്ചു.

ഇന്ത്യന്‍ ടീമിന്‍റെ ആരാധകരെ തിരികെയെത്തിക്കാന്‍ ഈ ജയം മതിയായേക്കും. ഒരു നല്ല ജയത്തിന്‍റെ പേരില്‍ എല്ലാ തോല്‍വികളും പൊറുക്കുന്നവരാണല്ലോ നമ്മള്‍ ആരാധകര്‍. പക്ഷേ, ഒരു തോല്‍വിയുടെ പേരില്‍ അതുവരെയുള്ള ജയങ്ങളെല്ലാം നമ്മള്‍ മറക്കുമെന്ന് ധോണി ഓര്‍ക്കുക.

ലോക കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന എല്ലാ മത്സരങ്ങളും കണ്ടിട്ടുള്ളയാളാണ് ഞാന്‍. 1992ല്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ആദ്യമായി മുഖാമുഖം വരുന്പോള്‍ തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജില്‍ മോഡല്‍ പരീക്ഷ ഉപേക്ഷിച്ച് സമീപത്തു തന്നെയുള്ള സുഹൃത്ത് അജയ് എന്ന ഉണ്ണിയുടെ വീട്ടില്‍ ഞങ്ങള്‍ കൂട്ടുകാര്‍ ഒത്തുകൂടി ആര്‍ത്തുവിളിച്ചു. ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇരു ടീമുകളും കോര്‍ത്തപ്പോള്‍ മുറിക്കുള്ളില്‍ അടച്ചിരുന്നു കളി കണ്ടു, ഒറ്റയ്ക്ക്. പ്രായമേറിയതനുസരിച്ച് ആവേശം കുറഞ്ഞു എന്നു മാത്രം.

1

കളി കഴിഞ്ഞപ്പോള്‍ ആദ്യമായി ഓടിയെത്തിയത് സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ പരസ്യം. ലോകകപ്പ് വേദിയില്‍ ഇന്ത്യയെ പാകിസ്താൻ തോല്‍പിക്കുന്പോള്‍ പൊട്ടിക്കാന്‍ വാങ്ങിയ പടക്കവുമായി 1992 മുതല്‍ കാത്തിരിപ്പ് തുടരുന്ന പാക് ആരാധകന്‍. അയാളുടെ കാത്തിരിപ്പ് ഇനിയും തുടരും -“യേ കബ് ഫോടേഗാ യാര്” എന്ന ചോദ്യവുമായി‍. പരസ്യത്തിലെ പാക് ആരാധകനും ഞാനും ഏതാണ്ട് ഒരേ പ്രായക്കാര്‍. അയാൾ തോല്‍ക്കുന്പോള്‍ ഞാന്‍ ജയിക്കുന്നു.

Feeling lucky that I got a chance to watch the likes of Kapildev, Sunil Gavaskar, Sachin Tendulkar, Sourav Ganguly, Rahul Dravid etc. LIVE in action. Now I am watching the new generation. LIFE IS INDEED LONG ENOUGH!!!

MORE READ

ഡീഗോ വേ… ലയണല്‍ റേ…... ഒരു സംഘം നല്ല കളിക്കാരും ഒരു പിടി വളരെ നല്ല കളിക്കാരും ലയണല്‍ മെസ്സി എന്ന ലോകത്തെ മികച്ച കളിക്കാരനും ചേര്‍ന്ന ഫുട്ബാള്‍ ടീമാണ് അര്‍ജന്റീന. ഏതൊരു ടീമിന...
ആഗ്രഹിക്കാന്‍ എനിക്ക് അവകാശമുണ്ട്... ആഗ്രഹങ്ങള്‍ എല്ലാം സഫലമാകുമോ? തീര്‍ച്ചയായും ഇല്ല. ആഗ്രഹങ്ങള്‍ സഫലമാകില്ലെന്നു കരുതി ആരും ആഗ്രഹിക്കാതിരിക്കുന്നുണ്ടോ? അതും ഇല്ല. ലയണല്‍ മെസ്സി ആകെ ആ...
മെസ്സി.. നീ പോകരുത് ലയണല്‍ മെസ്സി.. നീയെന്തിന് പോകണം? നേടിയ കിരീടങ്ങളുടെ പേരിലല്ല നിന്നെ ഞാന്‍ നെഞ്ചിലേറ്റിയത്. ഒരു തോല്‍വിയുടെ പേരില്‍ നിരാശനായി നീ പിന്‍വാങ്ങി. അവിടെ ...
അര്‍ജന്റീന ജയിക്കട്ടെ… മെസ്സിയും... സുഹൃത്തിന്റെ വീട്ടിലെ ടെലിവിഷനില്‍ ആദ്യമായി ഫുട്ബോള്‍ കാണുന്നത് 1986ലെ മെക്സിക്കോ ലോകകപ്പ് വേളയിലാണ്. അന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗം. ഏഴാം ക്ലാസ്സു...
1 RUN IS 1 RUN Nail biting. Edge of the seat. Whatever you say. Its unbelievable. But from this moment I believe the World Cup belongs to India. Till last three b...
നമിച്ചണ്ണാ… നമിച്ച്!!... നമിച്ചണ്ണാ... നമിച്ച്!! എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളിനെയാണ് 'അണ്ണാ' എന്നു വിശേഷിപ്പിച്ചത്. എങ്ങനെ വിശേഷിപ്പിക്കാതിരിക്കും? ചെയ്തികള്‍ അങ്ങനെയാണല്ലോ...
പാകിസ്താന്‍ പപ്പടപ്പൊടി!!... ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് 'ചിരവൈരികള്‍' എന്നതാണ്. ചിരവൈരികള്‍ തമ്മിലു...

 • 17
 • 10
 •  
 •  
 • 8
 •  
  35
  Shares
 •  
  35
  Shares
 • 17
 • 10
 •  
 •  
 • 8

COMMENT